< Back
Cricket
രണ്ടാം അങ്കം; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
Cricket

രണ്ടാം അങ്കം; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

Web Desk
|
26 Jan 2019 8:03 AM IST

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ ആധികാരിക വിജയം ആവർത്തിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ, മത്സരത്തിലേക്ക് തിരിച്ചു വന്ന് ലീഡ് ഉയർത്തുകയാണ് കിവീസ് ലക്ഷ്യം.

ആദ്യ മത്സരത്തിൽ കിവികളെ കുറഞ്ഞ സ്കോറിന് കൂട്ടി കെട്ടിയ സ്പിൻ സഖ്യം കുൽദീപ് യാദവും യൂസ്വേന്ദ്ര ചാഹലും, പേസർ മുഹമ്മദ് ഷമിയും അണി നിരക്കുന്ന ബൗളിംഗ് സെഷനിൽ ഇന്ത്യക്ക് ആശങ്കയില്ല. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് പടക്ക്, മികച്ച പിന്തുണയുമായി നായകൻ വിരാട് കോഹ്‍ലിയും, എം.എസ് ധോണിയും, രോഹിത്തും ഉൾപ്പടെയുള്ള സംഘവുമുണ്ട്. ലോകകപ്പിന് മുന്നോടിയായി മധ്യനിരയിൽ കൃത്യത വരുത്തുന്നതില്‍ ന്യൂസിലന്‍ഡ് പരമ്പര ഉപകരിക്കുമെന്നാണ് ടീമിന്റെ കണക്കു കൂട്ടല്‍

Similar Posts