< Back
Cricket
സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു
Cricket

സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു

Web Desk
|
29 Jan 2019 12:44 PM IST

73ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

73ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സീസൺ എസ് ക്യാപ്റ്റനായുള്ള 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗോള്‍കീപ്പര്‍ വി. മിഥുനാണ് ഉപനായകന്‍. കേരളം ചാമ്പ്യന്മാരായ കഴിഞ്ഞ ടൂര്‍ണമെന്‍റിലും സീസണ്‍ തന്നെയായിരുന്നു കേരള ടീമിനെ നയിച്ചിരുന്നത്. മുൻ താരം വി.പി ഷാജിയെ ടീമിന്റെ മുഖ്യ പരിശീലകനായും മിൽട്ടൺ ആൻറണി, സുബീഷ് എന്നിവരെ സഹ പരിശീലകരായും തെരഞ്ഞെടുത്തു. ഫെബ്രുവരി നാലിന് തെലുങ്കാനയുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ ആദ്യ മത്സരം.

ടീം അംഗങ്ങൾ: സീസൺ എസ് (ക്യാപ്റ്റൻ), വി മിഥുൻ (വൈസ് ക്യാപ്റ്റൻ) മുഹമ്മദ് അസർ, അജ്മൽ എസ്, മുഹമ്മദ് ഷരീഫ്, അലക്സ് സജി, രാഹുൽ വി രാജ്, ലിജോ എസ്, മുഹമ്മദ് സലാഹ്, ഫ്രാൻസിസ് എസ്, സഫ്‌വാൻ എം, ഗിഫ്റ്റി സി ഗ്രേഷ്യസ് , മുഹമ്മദ് ഇനിയറ്റ് , മുഹമ്മദ് പറക്കോട്ടിൽ, ജിപ്സൺ ജസ്റ്റസ്, ജിതിൻ ജി, അനുരാഗ് പി.സി, ക്രിസ്റ്റി ഡേവിസ് സ്റ്റെഫിൻ ദാസ്, ജിത്ത് പൗലോസ്

Related Tags :
Similar Posts