< Back
Cricket
ഇത് മികച്ച ടീം; കോഹ്‌ലിയേയും സംഘത്തെയും പുകഴ്ത്തി ഗാംഗുലി 
Cricket

ഇത് മികച്ച ടീം; കോഹ്‌ലിയേയും സംഘത്തെയും പുകഴ്ത്തി ഗാംഗുലി 

Web Desk
|
29 Jan 2019 12:08 PM IST

ഇന്ത്യയുടെ ഇപ്പോഴത്തെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര ലോകത്തിലെ തന്നെ മികച്ചതാണെന്ന് ഗാംഗുലി അഭിപ്രായപ്പെടുന്നു.

ആസ്ട്രേലിയക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ഇപ്പോഴത്തെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര ലോകത്തിലെ തന്നെ മികച്ചതാണെന്ന് ഗാംഗുലി അഭിപ്രായപ്പെടുന്നു. ആസ്ട്രേലിയയിലേതിനേക്കാള്‍ മികച്ച പ്രകടനാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ പുറത്തെടുക്കുന്നതെന്നും ഈ ടീമിനെ തോല്‍പ്പിക്കുക കടുപ്പമാണെന്നും ഗാംഗുലി പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ആധികാരിക ജയങ്ങള്‍ സന്തോഷം നല്‍കുന്ന കാര്യമാണ്. നാട്ടിലും വിദേശത്തും ഒരുപോലെ വിജയം നേടാന്‍ കോഹ്ലിക്കാവുന്നുണ്ട്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും വരവോടെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കാവുന്നു, എതിരാളികളെ 50 ഓവറിനുള്ളില്‍ പുറത്താക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ് ഗാംഗുലി പറഞ്ഞു.

മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയുടെത്, ഏത് ലക്ഷ്യവും പിന്തുടര്‍ന്ന് ജയിക്കുന്നു, ബാറ്റിംഗില്‍ ഇന്ത്യയുടെ പരിചയസമ്പത്ത് അത്രമാത്രമാണ്. വലിയ ലക്ഷ്യം പിന്തുടരുമ്പോള്‍ അതിനനുസരിച്ച് സ്കോറിംഗ് നിരക്ക് കൂട്ടാനും ഇവര്‍ക്കാവും. സമ്മര്‍ദ്ദമുണ്ടാവുമ്പോള്‍ കോലിയും രോഹിത്തും കേദാര്‍ ജാദവും ധോണിയുമെല്ലാം സിക്സറടിച്ചാണ് പ്രതികരിക്കുന്നത്. അവര്‍ക്കറിയാം സമ്മര്‍ദ്ദഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. അതിനാല്‍ ഇത്തവണത്തെ ലോകകപ്പ് എക്കാലത്തേയും മികച്ച അനുഭവമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.

Similar Posts