< Back
Cricket
റിക്കി പോണ്ടിംങ് ആസ്‌ട്രേലിന്‍ പരിശീലക സംഘത്തില്‍
Cricket

റിക്കി പോണ്ടിംങ് ആസ്‌ട്രേലിന്‍ പരിശീലക സംഘത്തില്‍

Web Desk
|
8 Feb 2019 11:57 AM IST

ക്രിക്കറ്റ് ലോകകപ്പിന് തയ്യാറെടുക്കുന്ന ആസ്‌ട്രേലിയന്‍ ടീമിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക റിക്കി പോണ്ടിംങായിരിക്കുമെന്നാണ് സൂചന

ലോകകപ്പിനൊരുങ്ങുന്ന ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ സഹായിക്കാന്‍ വിഖ്യാത ക്രിക്കറ്റ് താരം റിക്കി പോണ്ടിംങും എത്തുന്നു. മുഖ്യപരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനൊപ്പം ആസ്‌ട്രേലിയയെ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനായി ഒരുക്കുകയെന്നതായിരിക്കും പോണ്ടിംങിന്റെ ചുമതല. ക്രിക്കറ്റ് ആസ്‌ട്രേലിയയാണ് പോണ്ടിംങിന്റെ നിയമനം പുറത്തുവിട്ടത്.

അതേസമയം ബാറ്റിംങ് കോച്ച് ഗ്രയിം ഹിക്ക് ലോകകപ്പിന് ശേഷം നടക്കുന്ന ആഷസ് പരമ്പരയിലായിരിക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നും ക്രിക്കറ്റ് ആസ്‌ട്രേലിയ വ്യക്തമാക്കി. ക്രിക്കറ്റ് ലോകകപ്പിന് തയ്യാറെടുക്കുന്ന ആസ്‌ട്രേലിയന്‍ ടീമിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക റിക്കി പോണ്ടിംങായിരിക്കുമെന്നാണ് സൂചനകള്‍. പന്തു ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സസ്‌പെന്‍ഷനിലായതിനു ശേഷം പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ ആസ്‌ട്രേലിയക്ക് കഴിഞ്ഞിട്ടില്ല. ഈ ഫോമില്ലായ്മ അവസാനിപ്പിക്കുകയാകും മൂന്നുതവണ ആസ്‌ട്രേലിയക്ക് ലോകകിരീടം നേടിക്കൊടുത്ത പോണ്ടിംങിന്റെ പ്രഥമ ചുമതല.

നിലവിലെ ചാമ്പ്യന്മാരാണെന്നത് മറന്നതുപോലെയാണ് ആസ്‌ട്രേലിയയുടെ കളി. തുടര്‍ച്ചയായ തോല്‍വികളില്‍ തകര്‍ന്നിരിക്കുന്ന ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനാകും ലോകകപ്പിന് മുമ്പ് ജസ്റ്റിന്‍ ലാംഗറും റിക്കി പോണ്ടിംങും ശ്രമിക്കുക. 2015ല്‍ നടന്ന ലോകകപ്പില്‍ ന്യൂസിലന്റിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ആസ്‌ട്രേലിയ ലോകചാമ്പ്യന്മാരായത്.

Similar Posts