< Back
Cricket
മത്സരം നിയന്ത്രിക്കാന്‍ വനിതാ അംപയര്‍മാര്‍; അഡ്ലെയ്ലിഡില്‍ ചരിത്രം പിറക്കുന്നു 
Cricket

മത്സരം നിയന്ത്രിക്കാന്‍ വനിതാ അംപയര്‍മാര്‍; അഡ്ലെയ്ലിഡില്‍ ചരിത്രം പിറക്കുന്നു 

Web Desk
|
14 Feb 2019 8:56 PM IST

നേരത്തെ വനിതാ ക്രിക്കറ്റ് ലീഗില്‍ അംപയര്‍ വേഷമണിഞ്ഞിട്ടുണ്ട് ഇരുവരും

പുരുഷ ക്രിക്കറ്റിൽ മത്സരം നിയന്ത്രിച്ച് ചരിത്രം സൃഷ്ടിക്കാനിരിക്കുകയാണ് അംപയർമാരായ എലൂയിസ് ഷെരിദാനും മേരി വാൽഡ്രനും. പുരുഷൻമാരുടെ ഫസ്റ്റ് ഗ്രേഡ് പ്രീമിയർ ക്ലബ് ക്രിക്കറ്റ് മത്സരമാണ് ഇരുവരും നിയന്ത്രിക്കാനിരിക്കുന്നത്. നേരത്തെ വനിതാ ക്രിക്കറ്റ് ലീഗില്‍ അംപയര്‍ വേഷമണിഞ്ഞിട്ടുള്ള ഇരുവരും ഇതാദ്യമാണ് പുരുഷ പ്രീമിയർ ലീഗ് മത്സരം പൂർണ്ണമായും നിയന്ത്രിക്കുന്നത്.

ടീ ട്രീറ്റ്ഗള്ളിയും അ‍ഡ്ലെയ്ഡ് ഉത്തര ജില്ല ടീമും തമ്മിലെ മത്സരത്തിലാണ് ഷെരിദാനും വാൽഡ്രനും അംപയർമാരായി വരുന്നത്. നേരത്തെ, സൗത്ത് ആസ്ത്രേലിയൻ ഫസ്റ്റ് ഗ്രേഡ് പ്രീമിയർ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കാൻ അവസരം ലഭിച്ചിട്ടുണ്ട് എലൂയിസ് ഷെരിദാൻന്. ഇതിന് പുറമെ വനിതാ ആഭ്യന്തര മത്സരങ്ങളിലും അംപയറിംഗ് ചെയ്തിട്ടുണ്ട്. എന്നാൽ വാൽഡ്രന്റെ ആദ്യ പുരുഷ ക്രിക്കറ്റ് മത്സരമാണിത്. കഴിഞ്ഞ ഐ.സി.സി ടി20 മത്സരത്തിൽ അയർലാൻഡിനായി കളിച്ചിട്ടുണ്ട് വാൽഡ്രൻ. കൂടാതെ ഒരു പ്രഫഷനൽ ഫുട്ബോൾ പ്ലേയർ കൂടിയാണ് ഈ താരം.

ആസ്ത്രേലിയൻ ക്രിക്കറ്റിന് ഏറെ അഭിമാനകരമായ നിമിഷമാണിതെന്ന് ക്രിക്കറ്റ് വക്താവ് ഡാനിയൽ ഗുഡ്‍വിൻ പറഞ്ഞു. അംപയറിംഗിനായി നിയമിക്കപ്പെട്ട ഷെരിദാനും വാൽഡ്രനും തികച്ചും ഇതിന് യോഗ്യതയുള്ളവരാണെന്നും, ഈ അവസരം ക്രിക്കറ്റില്‍ പുതിയ അധ്യായം കൂട്ടിച്ചേർക്കാൻ ഉപരകിക്കട്ടേയെന്നും ഗുഡ്‍വിൻ പറഞ്ഞു.

Similar Posts