< Back
Cricket
എനിക്കറിയാം സച്ചിൻ, നിങ്ങൾ കോവിഡിനേയും സിക്‌സർ പറത്തും: വസീം അക്രം
Cricket

എനിക്കറിയാം സച്ചിൻ, നിങ്ങൾ കോവിഡിനേയും സിക്‌സർ പറത്തും: വസീം അക്രം

Sports Desk
|
3 April 2021 9:09 AM IST

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സച്ചിൻ പ്രാർഥനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പെട്ടെന്ന് രോഗമുക്തനാകാൻ ആശംസിച്ച് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സച്ചിൻ പ്രാർഥനകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായി നിരവധി താരങ്ങൾ സച്ചിൻ രോഗമുക്തനാവാൻ ആശംസ അറിയിച്ചിരുന്നു.

നിരവധി മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയ വസീം അക്രത്തിന്‍റെ വരികൾ ഇങ്ങനെയാണ്.

'16 വയസിലും നിങ്ങൾ ലോകോത്തര ബോളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടിരുന്നു. അതുകൊണ്ട് എനിക്കുറപ്പാണ് നിങ്ങൾ കോവിഡിനേയും സിക്‌സർ പറത്തുമെന്ന്. ഇന്ത്യയുടെ 2011 ലോകകപ്പ് നേട്ടത്തിന്‍റെ വാർഷികം നിങ്ങൾ ആശുപത്രിയിൽ ആഘോഷിച്ചെങ്കിൽ അതിന്‍റെ ചിത്രം എനിക്ക് അയച്ചു തരൂ''...

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts