< Back
Cricket
49 റണ്‍സ് എടുത്ത് നില്‍ക്കെ പുറത്തായി; ക്യാച്ചെടുത്ത ഫീര്‍ഡറെ ബാറ്റുകൊണ്ട് തലക്കടിച്ച് ബാറ്റ്സ്മാന്‍
Cricket

49 റണ്‍സ് എടുത്ത് നില്‍ക്കെ പുറത്തായി; ക്യാച്ചെടുത്ത ഫീര്‍ഡറെ ബാറ്റുകൊണ്ട് തലക്കടിച്ച് ബാറ്റ്സ്മാന്‍

Web Desk
|
5 April 2021 12:19 PM IST

ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് സംഭവം. സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം

അര്‍ധ സെഞ്ച്വറിക്കു തൊട്ടുമുമ്പായി ക്യാച്ച് എടുത്തു പുറത്താക്കിയ ഫീല്‍ഡറെ ബാറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച് ബാറ്റ്‌സ്മാന്‍. ബാറ്റ്‌സ്മാനെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുത്തതായി പൊലീസ് അറിയിച്ചു. ഗ്വാളിയറിലെ മേള ഗ്രൗണ്ടിലാണ് സംഭവം.

സിറ്റിയിലെ രണ്ടു ടീമുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സഞ്ജയ് പാലിയ എന്ന കളിക്കാരന്‍ 49 റണ്‍സില്‍ എത്തിനില്‍ക്കെ സച്ചിന്‍ പരശാര്‍ ക്യാച്ച് എടുത്ത് പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം അരങ്ങേറിയത്.

പുറത്തായ ഉടനെ സഞ്ജയ് സച്ചിനെ ബാറ്റ് കൊണ്ട് അടിച്ചു. തലക്ക് അടിയേറ്റ് വീണ സച്ചിന്‍ അബോധാവസ്ഥയിലായി. മറ്റു കളിക്കാര്‍ സഞ്ജയെ പിടിച്ചുമാറ്റി. സച്ചിനെ അപ്പോള്‍ത്തന്നെ ആശുപത്രിയില്‍ എത്തിച്ചു. സഞ്ജയ് സ്ഥലത്തുനിന്നും മുങ്ങിയെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts