< Back
Cricket
ധോണിയുടെ തിരിച്ചുവരവിന് കാത്തോർത്ത് ചെന്നൈ ആരാധകർ
Cricket

ധോണിയുടെ തിരിച്ചുവരവിന് കാത്തോർത്ത് ചെന്നൈ ആരാധകർ

Sports Desk
|
10 April 2021 6:01 PM IST

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് പോലും ധോണി മാറിനിൽക്കുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള താരമായിരുന്നു ഒരുകാലത്ത് എം.എസ്. ധോണി. ഇന്ന് പക്ഷേ അദ്ദേഹം റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കുകയാണ്.

അതിനിടയിൽ ധോണിയുടെ വിശ്വരൂപം അവതരിക്കുന്നത് ഐപിഎല്ലിൽ മാത്രമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ നവംബറിൽ 2020 ഐപിഎൽ സീസൺ അവസാനിച്ച ശേഷം അഞ്ചുമാസമായി ആരാധകർ കാത്തിരിപ്പിലാണ് ധോണിയുടെ വരവിനായി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് പോലും അദ്ദേഹം മാറിനിൽക്കുകകയിരുന്നു.

8.2 മില്യൺ ഫോളോവേഴ്‌സ് ഉള്ള അദ്ദേഹത്തിന്‍റെ ട്വിറ്ററോ, 31.9 മില്യൺ ഫോളോവേഴ്‌സ് ഉള്ള ധോണിയുടെ ഇൻസ്റ്റഗ്രാമിൽ നിന്നോ അദ്ദേഹത്തിന്‍റേതായി ഇതുവരെ ജനുവരിക്ക് ശേഷം ഒരു പോസ്റ്റു വന്നിട്ടില്ല. പക്ഷേ അദ്ദേഹത്തെ കുറിച്ചുള്ള ഓരോ ചെറിയ വാർത്തകളും ആരാധകർ ആഘോഷിച്ചിരുന്നു. ധോണിയുടെ കളിക്കളത്തിലേക്കുള്ള വരവിനുള്ള കാത്തിരിപ്പിന് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വിരാമമാകും.

ധോണിയുടെ അത്രയും ആരാധക പിന്തുണയില്ലെങ്കിലും ആരാധകർ കാത്തിരിക്കുന്ന മറ്റൊരു തിരിച്ചുവരവാണ് സുരേഷ് റെയ്‌നയുടേത്. കഴിഞ്ഞ സീസണിൽ ഐപിഎൽ കളിക്കാൻ സാധിക്കാത്ത പോയ 'ചിന്നത്തല' ഇത്തവണ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ക്രീസീൽ ധോണി-റെയ്‌ന കൂട്ടുക്കെട്ട് ഉണ്ടായാൽ അത് ആരാധകർക്ക് ഇരട്ട മധുരമാകും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts