< Back
Cricket
സംപൂജ്യനായി മടങ്ങി ധോണി
Cricket

സംപൂജ്യനായി മടങ്ങി ധോണി

Web Desk
|
10 April 2021 8:57 PM IST

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ നേരിട്ട രണ്ടാം പന്തില്‍ ധോണി ബൌള്‍ഡാവുകയായിരുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മഹേന്ദ്ര സിങ് ധോണി 2021 ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്ത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ നേരിട്ട രണ്ടാം പന്തില്‍ ധോണി ബൌള്‍ഡാവുകയായിരുന്നു. ആവേശ് ഖാനാണ് ധോണിയുടെ വിക്കറ്റ് പിഴുതെറിഞ്ഞത്. കഴിഞ്ഞ ഐപിഎല്ലിലെ മോശം ഫോം തിരിച്ചുപിടിക്കാന്‍ ധോണിക്ക് സാധിക്കുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ കൂള്‍ കളം വിട്ടപ്പോള്‍ ചെന്നൈ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്.

സുരേഷ് റെയ്ന റണ്ണൌട്ടായതോടെയാണ് ധോണി ക്രീസിലെത്തുന്നത്. സുരേഷ് റെയ്ന അര്‍ദ്ധസെഞ്ച്വറി നേടി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts