< Back
Cricket

Cricket
കുറഞ്ഞ ഓവർ നിരക്ക്; ധോണിക്ക് പിഴ
|11 April 2021 8:57 AM IST
ഡൽഹിയോടുള്ള തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സിന് പിഴയും ചുമത്തി.
ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹിയോടുള്ള തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സിന് പിഴയും. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ.
12 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇത്തവണ ഐപിഎല്ലിൽ മത്സരത്തിന്‍റെ ദൈർഘ്യം ചുരുക്കിയിരുന്നു. അതിനുശേഷം ആദ്യത്തെ നടപടിയാണിത്.
189 റൺസ് എന്ന ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറിക്കടക്കുകയായിരുന്നു.