< Back
Cricket
കൊൽക്കത്ത ബൗളർമാരെ ഒന്നൊഴിയാതെ പഞ്ഞിക്കിട്ട് പുറത്താകാതെ നിന്നിട്ട് ഡിവില്ലേഴ്സ് പറഞ്ഞു.....infact I am so tired.
Cricket

കൊൽക്കത്ത ബൗളർമാരെ ഒന്നൊഴിയാതെ പഞ്ഞിക്കിട്ട് പുറത്താകാതെ നിന്നിട്ട് ഡിവില്ലേഴ്സ് പറഞ്ഞു.....infact I am so tired.

Sports Desk
|
18 April 2021 9:41 PM IST

ബാറ്റുമെടുത്ത് ക്രീസിൽ ഇറങ്ങുന്നിടത്തോളം ലോകത്തിലെ ഏത് ബോളറേയും നിഷ്പ്രയാസം സിക്‌സ് പറത്താനുള്ള പ്രഹരശേഷി തന്‍റെ ബാറ്റിനുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് എബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴ്‌സ്.

കൊൽക്കത്ത ബൗളർമാരെ ഒന്നൊഴിയാതെ പഞ്ഞിക്കിട്ട് പുറത്താകാതെ നിന്നിട്ട് അയാൾ പറഞ്ഞു.....infact I am so tired- കൊൽക്കത്തക്കെതിരേ നടത്തിയ ഡിവില്ലേഴ്‌സിന്റെ വീരോചിത ഇന്നിങ്‌സിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന കുറിപ്പുകളിലൊന്നാണിത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചാലും ബാറ്റുമെടുത്ത് ക്രീസിൽ ഇറങ്ങുന്നിടത്തോളം ലോകത്തിലെ ഏത് ബോളറേയും നിഷ്പ്രയാസം സിക്‌സ് പറത്താനുള്ള പ്രഹരശേഷി തന്റെ ബാറ്റിനുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് എബ്രഹാം ബെഞ്ചമിൻ ഡിവില്ലേഴ്‌സ്.

76 റൺസാണ് പുറത്താകാതെ ഡിവില്ലേഴ്‌സ് കൊൽക്കത്തക്കെതിരേ നേടിയത്. അതിൽ ഒമ്പത് ഫോറും, മൂന്ന് സിക്‌സും ഉൾപ്പെടും. വെറും 34 പന്തിൽ നിന്നാണ് ഡിവില്ലേഴ്‌സ് 76 റൺസ് നേടിയത്. ബാഗ്ലൂരിന്റെ 38 റൺസ് വിജയത്തിനു പിന്നിൽ നെടുംതൂണായ ആ ഇന്നിങ്‌സ് തന്നെയാണ് അദ്ദേഹത്തെ കളിയിലെ താരമായി തെരഞ്ഞെടുക്കാനുള്ള കാരണവും. ഇനിയുമുറക്കേ വിളിച്ചോളൂ.. ഇതാ ബാഗ്ലൂരിന്റെ ചുവന്ന ജേഴ്‌സിലെ ആ പതിനേഴാം നമ്പറുകാരനാണ് ക്രിക്കറ്റിന്‍റെ സൂപ്പർമാൻ.

Related Tags :
Similar Posts