< Back
Cricket
ടെസ്റ്റ്‌ പരമ്പര നേരത്തെയാക്കണമെന്ന് ഇഗ്ലണ്ടിനോട്‌ ബി.സി.സി.ഐ; ലക്ഷ്യം ഐ.പി.എൽ
Cricket

ടെസ്റ്റ്‌ പരമ്പര നേരത്തെയാക്കണമെന്ന് ഇഗ്ലണ്ടിനോട്‌ ബി.സി.സി.ഐ; ലക്ഷ്യം ഐ.പി.എൽ

Web Desk
|
21 May 2021 10:08 AM IST

ഐ.പി.എല്‍ സെപ്റ്റംബറില്‍ നടത്തുവാനായി ആവശ്യത്തിന് ഇടവേള ലഭിക്കാൻ വേണ്ടിയാണ് ഈ തീരുമാനം


ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പ ഒരാഴ്ച മുന്നേ ആരംഭിയ്ക്കുവാന്‍ ആവശ്യപ്പെട്ട് ബി.സി.സി.ഐ. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ആഗസ്റ്റ് നാലിനാണ് ഇഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്‌ നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 10നെ അവസാന ടെസ്റ്റ്‌ ആരംഭിക്കുകയുള്ളൂ. എന്നാൽ സെപ്റ്റംബർ 7ന് ടെസ്റ്റ്‌ പരമ്പര അവസാനിക്കുന്ന തരത്തിൽ ഷെഡ്യൂൾ പുനക്രമീകരിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ.പി.എല്‍ സെപ്റ്റംബറില്‍ നടത്തുവാനായി ആവശ്യത്തിന് ഇടവേള ലഭിക്കാൻ വേണ്ടിയാണ് ഈ തീരുമാനം ഇംഗ്ലണ്ട് ബോര്‍ഡിന് മുന്നില്‍ വെക്കുവാന്‍ ബ.സി.സി.ഐ തീരുമാനിച്ചത്. നേരത്തെ ബി.സി.സി.ഐ ഷെഡ്യൂളില്‍ മാറ്റം വരുത്തുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡിനോട് ആവശ്യപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും അത് എപ്രകാരമായിരിക്കുമെന്നതില്‍ വ്യക്തതയില്ലായിരുന്നു. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബര്‍ ഏഴിന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര അവസാനിക്കുന്ന തരത്തില്‍ ഷെഡ്യൂളിൽ മാറ്റം വരുത്തുവാനാണ് ബി.സി.സി.ഐയുടെ ആവശ്യം.

അങ്ങനെയെങ്കിൽ ആഗസ്റ്റ് നാലിന് ആരംഭിക്കേണ്ട പരമ്പര ജൂലൈ അവസാനത്തേക്ക് പുനഃക്രമീകരിക്കാനാകും ഇഗ്ലണ്ട് ബോർഡ് ശ്രമിക്കുക

Similar Posts