< Back
Cricket
ബോസ് മടങ്ങുന്നു; ബയോബബിള്‍ സമ്മർദം; ഐ.പി.എല്ലില്‍ നിന്ന് ഗെയ്ല്‍ പിന്മാറി
Cricket

'ബോസ്' മടങ്ങുന്നു; ബയോബബിള്‍ സമ്മർദം; ഐ.പി.എല്ലില്‍ നിന്ന് ഗെയ്ല്‍ പിന്മാറി

Web Desk
|
1 Oct 2021 8:39 AM IST

എന്നാല്‍ ഈ മാസം ആരംഭിക്കുന്ന ടി 20 ലോകകപ്പില്‍ താരം കളിക്കും

പഞ്ചാബ് കിങ്സ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഐ.പി.എല്ലില്‍ നിന്ന് മടങ്ങി. ലീഗിലെ ബയോയബിള്‍ സമ്മര്‍ദം മൂലമാണ് മടങ്ങുന്നതെന്നാണ ് വിശദീകരണം. എന്നാല്‍ ഈ മാസം ആരംഭിക്കുന്ന ടി 20 ലോകകപ്പില്‍ താരം കളിക്കും. ഇത്തവണത്തെ ലോകകപ്പ് യു.എ.ഇയിൽ വെച്ചുതന്നെയാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഐ.പി.എല്‍ ബയോ ബബിളില്‍ നിന്ന് പുറത്ത് കടക്കുന്നുവെങ്കിലും ഗെയ്ല്‍ യു.എ.ഇയിൽ തന്നെ തുടരും.

'ഐ.പി.എല്ലിലെ ബയോ ബബിൾ ജീവിതം ദുഷ്കരമായതിനാൽ ക്രിസ് ഗെയ്ല്‍ ലീഗില്‍ നിന്ന് മടങ്ങുകയാണ്. ആദ്യം കരീബിയന്‍ പ്രീമിര്‍ ലീഗിലെ ബയോ ബബിളിലും പിന്നീട് ഐ.പി.എൽ ബബിളിലും ഭാഗമായിരുന്നതിനാൽ ടി-20 ലോകകപ്പിനു മുൻപ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.' പഞ്ചാബ് കിങ്സ് മാനേജ്മെന്‍റ് അറിയിച്ചു. 'കുറച്ചധിക കാലമായി ബയോബബിളിലാണെന്നും അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പ് മാനസികമായി ഒരുങ്ങേണ്ടതുണ്ട്, അതുകൊണ്ടാണ് ഇപ്പോള്‍ മടങ്ങുന്നത്' ഗെയ്ല്‍ പറഞ്ഞു.

അതേസമയം, ഐ.പി.എല്ലില്‍ ഇന്നലെ സൺറൈസേഴ്‌സിനെ ആറുവിക്കറ്റിന് കീഴടക്കി ചെന്നൈ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഹൈദരാബാദ് നേടിയ 134 റൺസ് രണ്ട് പന്ത് ശേഷിക്കെയാണ് ചെന്നൈ സൂപ്പർ കിങ്സ് മറികടന്നത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്‍റെ വിജയം നേടിക്കൊടുത്തത്. തോല്‍വിയോടെ സൺറൈസേഴ്സ് ഐ.പി.എല്ലില്‍ നിന്ന് പുറത്തായി.

11 മത്സരങ്ങളിൽ നിന്ന് ഒന്‍പത് ജയമുള്‍പ്പടെ 18 പോയിൻ്റുകളാണ് ചെന്നൈക്കുള്ളത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള ഹൈദരാബാദിന് വെറും നാല് പോയിൻറ് മാത്രമാണ് നേടാനായത്.

Similar Posts