< Back
Cricket
മാക്സ്‍വെല്‍ ഇനി ഇന്ത്യയുടെ മരുമകന്‍... വിവാഹക്ഷണക്കത്ത് തമിഴില്‍
Cricket

മാക്സ്‍വെല്‍ ഇനി ഇന്ത്യയുടെ മരുമകന്‍... വിവാഹക്ഷണക്കത്ത് തമിഴില്‍

Web Desk
|
14 Feb 2022 10:29 AM IST

തമിഴിലുള്ള കല്യാണത്തിന്‍റെ ക്ഷണക്കത്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍ ഇന്ത്യയുടെ മരുമകനാകുന്നു. തമിഴ്നാട് സ്വദേശിനിയുമായുള്ള താരത്തിന്‍റെ വിവാഹം ഉറപ്പിച്ചു. കല്യാണത്തിന്‍റെ ക്ഷണക്കത്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മാര്‍ച്ച് 27നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. 11.35നും 12.35നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാകും വിവാഹം നടക്കുക. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്ത് പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയിരിക്കുന്നത്.

വിനി രാമനാണ് വധു. ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയായ വിനി രാമന്‍ മെൽബണിലാണ് ജനിച്ചുവളര്‍ന്നത്. മെഡിക്കല്‍ സയന്‍സില്‍ ബിരുദദാരിയായ വിനി നിലവില്‍ ആസ്ട്രേലിയയില്‍ ഫാര്‍മിസിസ്റ്റ് കൂടിയാണ്. അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ കല്യാണം നടത്താന്‍ കഴിഞ്ഞില്ല.

ആസ്‌ട്രേലിയന്‍ ടീമംഗമായ മാക്‌സ്‍വെല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെയും സൂപ്പര്‍ താരമാണ്. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍‌ താരമാണ് മാക്സ്‍വെല്‍.

Similar Posts