< Back
Cricket
ചിരി വരുന്നു, ആരാണ് ഉർവശി റൗട്ടേല എന്നെനിക്കറിയില്ല; റൊമാന്റിക് റീലിൽ പാക് താരം നസീം ഷാ
Cricket

'ചിരി വരുന്നു, ആരാണ് ഉർവശി റൗട്ടേല എന്നെനിക്കറിയില്ല'; റൊമാന്റിക് റീലിൽ പാക് താരം നസീം ഷാ

Web Desk
|
10 Sept 2022 6:39 PM IST

"എന്റെ കളിയിൽ മാത്രമാണ് ശ്രദ്ധ"

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ ദുബൈയിലെത്തിയതു മുതൽ തലക്കെട്ടുകളിൽ ഇടംപിടിച്ച ബോളിവുഡ് താരമാണ് ഉർവശി റൗട്ടേല. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തുമായി സമൂഹമാധ്യമങ്ങളിൽ നടത്തിയ വാക്‌പോരിന് ശേഷം, പാകിസ്താൻ പേസർ നസീം ഷായെ ചേർത്ത് നടി പോസ്റ്റ് ചെയ്ത റൊമാന്റിക് ഇൻസ്റ്റഗ്രാം റീലാണ് വാർത്തകളിൽ നിറഞ്ഞത്.

വീഡിയോ വൈറലായതിന് പിന്നാലെ പ്രതികണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീം ഷാ. ഉർവശി ആരാണ് എന്നറിയില്ലെന്നാണ് ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പത്തൊമ്പതുകാരൻ പ്രതികരിച്ചത്.

'നിങ്ങളുടെ ചോദ്യം കേട്ട് ചിരിക്കാൻ വരുന്നു. ഉർവശി ആരാണ്, എന്താണ് എന്നൊന്നും എനിക്കറിയില്ല. എന്റെ കളിയിൽ മാത്രമാണ് ശ്രദ്ധ. ആളുകൾ വീഡിയോ അയച്ചു തരാറുണ്ട്. എന്നാൽ എനിക്കൊരു പിടിയുമില്ല. കളി കാണാനെത്തുന്ന ആരാധകർക്ക് നന്ദിയും ബഹുമാനവുമുണ്ട്' - അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പിൽ പാകിസ്താനു വേണ്ടി അരങ്ങേറിയ താരമാണ് നസീം ഷാ. അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവറിൽ രണ്ട് സിക്‌സറുകൾ പായിച്ച് പാകിസ്താനെ ഫൈനലിലെത്തിച്ചത് നസീം ഷാ ആയിരുന്നു.

നസീം ഷായെ ചേർത്ത് ഉർവശി പങ്കുവച്ച റീൽസിൽ നിരവധി രസകരമായ കമന്റുകളാണ് വന്നിരുന്നത്. 'നിങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറി തീയാണ്. പക്ഷേ, ഞങ്ങളുടെ കുട്ടിയെ തൊട്ടുവേണ്ട. അവന് ബൗളിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം' എന്നാണ് പാക് വാർത്താ ചാനലായ അരിന്യൂസിന്റെ ചീഫ് എഡിറ്റർ അനീസ് ഹനീഫ് കളി പറഞ്ഞത്. പന്ത് എന്തു മോശമാണ് ചെയ്തത് എന്നാണ് മറ്റൊരാൾ ചോദിച്ചത്. 'എല്ലാം താൽക്കാലികമാണ്, എന്നാൽ ഇന്ത്യൻ പെൺകുട്ടികൾക്ക് പാക് ആൺകുട്ടികൾക്കു മേലുള്ള ക്രഷ് താൽക്കാലികമല്ല' എന്നാണ് പാക് ട്വിറ്റർ യൂസർ മിയാൻ ഉമർ പ്രതികരിച്ചത്.

Similar Posts