< Back
Cricket
ഇന്ത്യയ്ക്ക് ബാറ്റിങ്; കോഹ്‌ലി പൂജ്യത്തിന് പുറത്ത്
Cricket

ഇന്ത്യയ്ക്ക് ബാറ്റിങ്; കോഹ്‌ലി പൂജ്യത്തിന് പുറത്ത്

Web Desk
|
21 Jan 2022 3:15 PM IST

കേശവ് മഹാരാജിന്റെ പന്തിൽ ക്യാപ്റ്റൻ ബാവുമ പിടിച്ചാണ് കോഹ്‌ലി പുറത്തായത്

പാൾ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. 15 ഓവറിൽ രണ്ടു വിക്കറ്റിന് 70 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മുൻ നായകൻ വിരാട് കോലി പൂജ്യത്തിന് പുറത്തായി. 29 റൺസെടുത്ത ഓപണർ ശിഖർ ധവാനാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാൻ.

കേശവ് മഹാരാജിന്റെ പന്തിൽ ക്യാപ്റ്റൻ ബാവുമ പിടിച്ചാണ് കോഹ്‌ലി പുറത്തായത്. മർക്രത്തിനനാണ് ധവാന്റെ വിക്കറ്റ്. 27 റൺസെടുത്ത നായകൻ കെഎൽ രാഹുലും മൂന്നു റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തുമാണ് ക്രീസിൽ.

ടോസ് നേടിയ ക്യാപ്റ്റൻ കെഎൽ രാഹുൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.

Similar Posts