< Back
Cricket
Indian spinner R. Ashwin withdraws From the third Test against England
Cricket

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി അശ്വിന്‍

Web Desk
|
23 Jun 2021 10:23 PM IST

ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ ഓപ്പണര്‍മാരെ പുറത്താക്കിയതോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി അശ്വിന്‍ മാറിയത്.

ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്.ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ ഓപ്പണര്‍മാരെ പുറത്താക്കിയതോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി അശ്വിന്‍ മാറിയത്.

ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിന്‍റെ 70 വിക്കറ്റുകളെ റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്. അശ്വിന്‍ ആദ്യ ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് നേടിയിരുന്നു. അതേസമയം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍വിക്കരികെയാണ്. 139 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് 35 ഓവര്‍ പിന്നിടുമ്പോള്‍ 92/2 എന്ന ശക്തമായ നിലയിലാണ്. 26 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 30 റൺസുമായി ടെയ്‍ലറുമാണ് ക്രീസില്‍.

Similar Posts