< Back
Cricket
ഐപിഎല്‍: ആദ്യ ജയം തേടി ഹൈദരാബാദ്; ഒന്നാമതെത്താൻ മുബൈ
Cricket

ഐപിഎല്‍: ആദ്യ ജയം തേടി ഹൈദരാബാദ്; ഒന്നാമതെത്താൻ മുബൈ

Sports Desk
|
17 April 2021 6:00 PM IST

ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ്-മുബൈ പോര്.

ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ്-മുബൈ പോര്. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം ലീഗിലെ ആദ്യ വിജയമാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. ന്യൂസിലൻഡ് താരം വില്യംസണിന്‍റെ വരവ് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

സാധ്യതാ ടീം: ഡേവിഡ് വാർണർ, വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, വിജയ് ശങ്കർ, അബ്ദുൾ സമദ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ, ടി. നടരാജൻ.

മുബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ കൊൽക്കത്തയോട് നേടിയ അവിശ്വസിനീയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് അവർ. ഈ മത്സരം ജയിച്ചാൽ പോയിന്‍റ് ടേബിളിൽ മുബൈക്ക് ഒന്നാം സ്ഥാനത്തെത്താം.

സാധ്യത ടീം: ക്വിന്‍റണ്‍ ഡി കോക്ക്, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ, ഹർദിക്ക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, മാർക്കോ ജാൻസൺ, രാഹുൽ ചഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബൂമ്ര.

Similar Posts