< Back
Cricket
Saachi Marwah
Cricket

ക്രിക്കറ്റർ നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്തു; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

Web Desk
|
6 May 2023 3:48 PM IST

ഡൽഹിയിലെ കീർത്തി നഗറിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്നു മർവ

ന്യൂഡൽഹി: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ നിതീഷ് റാണയുടെ ഭാര്യയെ ശല്യം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റാണയുടെ ഭാര്യ സാചി മർവയെ റോഡില്‍ രണ്ടു പേർ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഡൽഹിയിലെ കീർത്തി നഗറിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരികയായിരുന്നു മർവ. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയും കമന്റടിക്കുകയുമായിരുന്നു. യുവാക്കളുടെ ചിത്രങ്ങൾ ഫോണിൽ പകര്‍ത്തിയ മര്‍വ ഇവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. പരാതി പറഞ്ഞെങ്കിലും ആദ്യം പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് മർവ ആരോപിച്ചു.



ഡൽഹിയിൽ ആർകിടെക്ചർ ഡിസൈനറാണ് മർവ. രഞ്ജിയിൽ ഡൽഹിയുടെ ക്യാപ്റ്റൻ കൂടിയാണ് ഭർത്താവ് നിതീഷ് റാണ. 2019ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തോളം പേർ സാചി മര്‍വയെ ഫോളോ ചെയ്യുന്നുണ്ട്.




Similar Posts