Cricket
കല്യാണം കഴിഞ്ഞേ ഉള്ളല്ലേ... ഗ്രൗണ്ടിലെ സഞ്ജുവിന്റെ മലയാളം വൈറല്
Cricket

''കല്യാണം കഴിഞ്ഞേ ഉള്ളല്ലേ...'' ഗ്രൗണ്ടിലെ സഞ്ജുവിന്റെ മലയാളം വൈറല്

അലി കൂട്ടായി
|
28 Sept 2021 6:38 PM IST

ഐപില്‍ കാണനെത്തിയ സുഹൃത്തിനോട് സഞ്ജു സാംസന്‍ മലയാളത്തില്‍ ആശയവിനിമയം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച

ദുബൈയില്‍ ഐപില്‍ കാണനെത്തിയ സുഹൃത്തിനോട് സഞ്ജു സാംസന്‍ മലയാളത്തില്‍ ആശയവിനിമയം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച., ഹൈദരാബാദിനെതിരായ മത്സരത്തിനിടെയായിരുന്നു ഗാലറിയിലുള്ള സുഹൃത്തിനോട് സഞ്ജു മലയാളത്തില്‍ സംസാരിച്ചത്. ബൗണ്ടറി ലൈനിനു സമീപം നില്‍ക്കുന്ന സഞ്ജു സുഹൃത്തിനോടും സുഹൃത്തിന്റെ ഭാര്യയോടും സംസാരാക്കുന്നതാണ് വീഡിയോയിലുള്ളത്. ഐപിഎല്‍ പതിനാലാം സീസണിലെ റണ്‍വേട്ടക്കാരനായ സഞ്ജു ഓറഞ്ച് ക്യാപ് തലയില്‍ വച്ചാണ് സുഹൃത്തുമായി ആശയവിനിമയം നടത്തുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ പുതിയ വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

ഇതാണ് സഞ്ജു വൈഫ് എന്ന് യുവാവ് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്

ഇപ്പോള്‍ കല്യാണം കഴിഞ്ഞതേ ഉള്ളല്ലേ എന്ന് സഞ്ജു തിരിച്ചു ചോദിക്കുന്നു. ഒരുമാസം ആയതേയുള്ളു, ഞാന്‍ ആയച്ചിരുന്നില്ലോ' എന്ന് സുഹൃത്തിന്റെ മറുപടി. അതാണ് എനിക്ക് ഓര്‍മ'യെന്നു സഞ്ജു. രണ്ടു പേരും ഇവിടെ സെറ്റില്‍ഡ് ആണോ എന്നും സഞ്ജു ചോദിക്കുന്നുണ്ട്.

ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ സഞ്ജു തിളങ്ങിയെങ്കില്‍ രാജസ്ഥാന്‍ തോറ്റു. 57 പന്തില്‍ 3 സിക്‌സറുകളും 7 ഫോറിന്റെയും അകമ്പടിയോടെ 82 റണ്‍സായിരുന്നു സഞ്ജു നേടിയത്.

Related Tags :
Similar Posts