< Back
Cricket
രാജസ്ഥാനെ അൺഫോളോ ചെയ്തതെന്തിന്? സഞ്ജു ചെന്നൈയിലെത്തുമോ? ചര്‍ച്ചയുമായി ആരാധകർ
Cricket

രാജസ്ഥാനെ അൺഫോളോ ചെയ്തതെന്തിന്? സഞ്ജു ചെന്നൈയിലെത്തുമോ? ചര്‍ച്ചയുമായി ആരാധകർ

Web Desk
|
7 Nov 2021 10:28 PM IST

നായകൻ എംഎസ് ധോണിക്ക് ശേഷം മികച്ചൊരു വിക്കറ്റ് കീപ്പറെ ചെന്നൈ തിരയുന്നുണ്ട്. ഇതോടൊപ്പം ധോണിക്കു ശേഷം നായകൻ എന്ന രീതിയിലും സഞ്ജുവിൽ ഭാവി കാണുന്നവരുണ്ട്

ഐപിഎല്ലിന്റെ പുതിയ സീസണിൽ മലയാളി താരം സഞ്ജു സാംസൻ രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പർ കിങ്‌സിലെത്തുമോ? മലയാളികൾ അടക്കമുള്ള ചെന്നൈ ആരാധകർക്കിടയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ചൂടുപിടിച്ച ചർച്ചയാണിത്.

ഇത്തവണ രാജസ്ഥാനെ മുന്നിൽനിന്നു നയിച്ച സഞ്ജു കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ടീമിനെ അൺഫോളോ ചെയ്തിരുന്നു. പിന്നാലെ ചെന്നൈയെ ഫോളോ ചെയ്യുകയും ചെയ്തു. ഇതോടെയാണ് താരം ചെന്നൈയിലേക്കു കൂടുമാറുന്നതായുള്ള ചർച്ചകൾ തലപൊക്കിയത്. നായകൻ എംഎസ് ധോണിക്ക് ശേഷം മികച്ചൊരു വിക്കറ്റ് കീപ്പറെ ചെന്നൈ തിരയുന്നുണ്ട്. ഇതോടൊപ്പം ധോണിക്കു ശേഷം നായകൻ എന്ന രീതിയിലും സഞ്ജുവിൽ ഭാവി കാണുന്നവരുണ്ട്.


ടീമുകൾ തമ്മിൽ താരങ്ങളെ വച്ചുമാറാനുള്ള ട്രാൻസ്ഫർ വിൻഡോ അടുത്ത മാസം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ മുന്നോടിയായി ടീമുകൾ തമ്മിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. സഞ്ജുവിനു പകരം ആസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെയാണ് രാജസ്ഥാൻ നോട്ടമിടുന്നതെന്നാണ് സൂചന. മുംബൈ ഇന്ത്യൻസ് കെഎൽ രാഹുലിനെയും ബെൻ സ്‌റ്റോക്‌സിനെയും സ്വന്തമാക്കാനും നീക്കം ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അടുത്ത സീസണോടെ അഹ്‌മദാബാദ്, ലഖ്‌നൗ എന്നിങ്ങനെ പുതിയ രണ്ട് ടീമുകളാണ് ഐപിഎല്ലിന്റെ ഭാഗമാകുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ മെഗാ ലേലമാണ് നടക്കുന്നത്.

Similar Posts