< Back
Cricket
ടി20 പരമ്പരയിൽനിന്ന് ഷമി പുറത്ത്; പകരം ഉമേഷ് യാദവ്
Cricket

ടി20 പരമ്പരയിൽനിന്ന് ഷമി പുറത്ത്; പകരം ഉമേഷ് യാദവ്

Web Desk
|
18 Sept 2022 12:10 PM IST

നിലവിൽ പരിക്കുമൂലം കളിക്കളത്തിൽ നിന്നും മാറിനിൽക്കുകയാണ് ഉമേഷ്

മുംബൈ: ആസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി കളിക്കില്ല. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഷമിയെ ഒഴിവാക്കിയത്. പകരം ഉമേഷ് യാദവ് ടീമിലെത്തി. സെപ്റ്റംബർ 20ന് മൊഹാലിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.

നിലവിൽ പരിക്കുമൂലം കളിക്കളത്തിൽ നിന്നും മാറിനിൽക്കുകയാണ് ഉമേഷ്. ഫിറ്റ്‌നസ് തെളിയിച്ച ശേഷമാകും താരത്തെ ടീമിൽ ഉൾപ്പെടുത്തുക. ഷമിക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബി.സി.സി.ഐ വിശദീകരിക്കുന്നത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഷമിക്കുള്ളത്. ഷമി ഐസോലേഷനിൽ തുടരും. നെഗറ്റീവായതിന് ശേഷം ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ വക്താവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പായി ഷമി ആരോഗ്യക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.സി.സി.ഐ വക്താവ് അറിയിച്ചു. പരമ്പര തുടങ്ങാൻ ഇനിയും 10 ദിവസം ബാക്കിയുണ്ട്. അതേസമയം, ഐ.പി.എല്ലിന്റെ ആദ്യ പകുതിയിൽ കൊൽക്കത്തക്കായി ഉമേഷ് യാദവ് മികച്ച പ്രകടനം നടത്തിയിരുന്നു.

Similar Posts