< Back
Cricket
SRHVsDC, IPL2023preview, SunrisersHyderabad, DelhiCapitals
Cricket

പൃഥ്വി ഷാ, തൃപാഠി പുറത്ത്, സർഫ്രാസ് ഇൻ; നാണക്കേട് മാറ്റാൻ ഡൽഹിയും ഹൈദരാബാദും

Web Desk
|
24 April 2023 7:34 PM IST

പോയിന്‍റ് ടേബിളില്‍ ഏറ്റവും താഴെ പത്താം സ്ഥാനത്താണ് ഡല്‍ഹി. ഹൈദരാബാദ് തൊട്ടുമുന്നില്‍ ഒന്‍പതാം സ്ഥാനത്തും

ഹൈദരാബാദ്: ഒരൊറ്റ കളി മാത്രം ജയിച്ച് പോയിന്റ് ടേബിളിൽ ഏറ്റവും താഴെ കിടക്കുന്ന ഡൽഹി കാപിറ്റൽസ്. രണ്ട് ജയം മാത്രമുള്ള ഒൻപതാം സ്ഥാനക്കാർ സൺറൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദിലെ ഉപ്പലിലുള്ള രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഒരേയൊരു ലക്ഷ്യമേ മുന്നിലുള്ളൂ; ജയിക്കണം, അഭിമാനം കാക്കണം.

ഫോമില്ലാതെ ഉഴറുന്ന പൃഥ്വി ഷായെ ഇംപാക്ട് പ്ലേയർ സബ്സ്റ്റിറ്റിയൂട്ട് പട്ടികയിൽ പോലും ഉൾപ്പെടുത്താതെയാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. പകരം, ഒരിക്കൽകൂടി സർഫ്രാസ് ഖാനാണ് അവസരം നൽകിയിരിക്കുന്നത്. ലളിത് യാദവിനു പകരം റിപൽ പട്ടേലും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദിൽ രാഹുൽ ത്രിപാഠിയെ ആദ്യ ഇലവനിൽനിന്ന് മാറ്റി സബ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. നിതീഷ് റെഡ്ഡി സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റിൽ ഇടംനേടിയതാണ് മറ്റൊരു മാറ്റം.

ഡൽഹി ഇലവൻ: ഡേവിഡ് വാർണർ(ക്യാപ്റ്റൻ), ഫിൽ സാൾട്ട്, മിച്ചൽ മാർഷ്, സർഫ്രാസ് ഖാൻ, മനീഷ് പാണ്ഡെ, അക്‌സർ പട്ടേൽ, റിപൽ പട്ടേൽ, അമാൻ ഖാൻ, ആന്റിച്ച് നോർക്കിയ, കുൽദീപ് യാദവ്, ഇശാന്ത് ശർമ.

സബ്: മുകേഷ് കുമാർ, ലളിത് യാദവ്, പ്രവീൺ ദുബെ, ചേതൻ സക്കറിയ, യാഷ് ദുൾ.

ഹൈദരാബാദ് ഇലവൻ: മായങ്ക് അഗർവാൾ, ഹെന്റിച്ച് ക്ലാസൻ, ഹാരി ബ്രൂക്ക്, എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), അഭിഷേക് ശർമ, വാഷിങ്ടൺ സുന്ദർ, മാർക്കോ യാൻസൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കാണ്ഡെ, ഉമ്രാൻ മാലിക്, ടി. നടരാജൻ.

സബ്: നിതീഷ് റെഡ്ഡി, വിവ്രാന്ത് ശർമ, ഗ്ലെൻ ഫിലിപ്‌സ്, മായങ്ക് ദാഗർ, രാഹുൽ ത്രിപാഠി.

Summary: SRH Vs DC, IPL 2023 preview

Similar Posts