< Back
Cricket
ടി-20 ലോകകപ്പിലെ തോൽവി; സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ
Cricket

ടി-20 ലോകകപ്പിലെ തോൽവി; സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ

Web Desk
|
18 Nov 2022 11:21 PM IST

പുതിയ അപേക്ഷകൾ ക്ഷണിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കി ബിസിസിഐ. ചേതൻശർമയുടെ നേതൃത്വത്തിലുള്ള മുഴുവൻ പേരെയും പുറത്താക്കി പുതിയ അപേക്ഷകൾ ക്ഷണിച്ചു. ടി- 20ലോകകപ്പ് തോൽവിക്ക് പിന്നാലെയാണ് നടപടി. എന്നാൽ പുറത്താക്കിയ വിവരം അംഗങ്ങളെ നേരിട്ടറിയിച്ചിട്ടില്ല എന്നും ബിസിസിഐ നേരിട്ട് തീരുമാനമെടുക്കുകയായിരുന്നു എന്നുമുള്ള ആരോപണം ഉയരുന്നുണ്ട്.

അതേസമയം പുറത്താക്കലിനു പിന്നാലെ സെലക്ടർമാരെ നിയമിക്കാനുള്ള പുതിയ അപേക്ഷ ക്ഷണിച്ചതായി ബി.സി.സി.ഐ വെബ്സൈറ്റിൽ സെക്രട്ടറി ജയ്ഷാ അറിയിച്ചു.

നവംബർ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. ബി.സി.സി.ഐ നിർദേശിച്ച മാനദണ്ഡങ്ങളുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ചുരുങ്ങിയത് ഏഴു ടെസ്റ്റ് മാച്ചുകൾ കളിച്ചിരിക്കണം, അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരാനുഭവം വേണം, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. ചുരുങ്ങിത് അഞ്ചു വർഷം മുമ്പെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണം. അഞ്ചു വർഷം ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയംഗമാകാൻ പാടില്ല.

Related Tags :
Similar Posts