< Back
Cricket
മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം റോഡ്‌നി മാർഷ് അന്തരിച്ചു
Cricket

മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം റോഡ്‌നി മാർഷ് അന്തരിച്ചു

Web Desk
|
4 March 2022 8:55 AM IST

2016 വരെ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ സെലക്റ്റർമാരിൽ ഒരാളായിരുന്നു മാർഷ്

മുൻ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരം റോഡ്‌നി മാർഷ്(74) അന്തരിച്ചു. കഴിഞ്ഞ ദിവസം ക്യൂൻസ്ലാൻഡിൽ നടന്ന ഒരു ചാരിറ്റി മത്സരം കാണാൻ പോകുന്നവഴി മാർഷിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

2016 വരെ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ സെലക്റ്റർമാരിൽ ഒരാളായിരുന്നു മാർഷ്. ആസ്‌ത്രേലിയയുടെ വിക്കറ്റ്കീപ്പറായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും മാർഷിന്റെ പേരിലാണ്.

ആസ്‌ത്രേലിയക്കായി 1970 മുതൽ 1984 വരെ 96 ടെസ്റ്റ് മത്സരങ്ങളിൽ മാറ്റുരച്ച അദ്ദേഹം 355 പുറത്താക്കലുകൾ നടത്തിയിട്ടുണ്ട്. 92 ഏകദിനങ്ങളിലും മാർഷ് ആസ്‌ത്രേലിയയുടെ ജേഴ്സി അണിഞ്ഞിരുന്നു.വിരമിക്കലിന് ശേഷം ആസ്‌ത്രേലിയയിലെ ഒരു ടെലിവിഷനിൽ കമന്റേറ്ററായിരുന്ന മാർഷ്, ആസ്‌ത്രേലിയൻ നാഷണൽ അക്കാദമിയുടെ കോച്ചായിരുന്നു. 2001 മുതൽ 2005 വരെ ഇംഗ്ലണ്ട് സെലക്റ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Similar Posts