< Back
Cricket
യുവരാജ് തിരിച്ചെത്തുന്നു? അടുത്ത ഫെബ്രുവരിയിൽ കളത്തിൽ !
Cricket

യുവരാജ് തിരിച്ചെത്തുന്നു? അടുത്ത ഫെബ്രുവരിയിൽ കളത്തിൽ !

Web Desk
|
2 Nov 2021 3:16 PM IST

ഇൻസറ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് മുപ്പത്തൊൻപതുകാരനായ താരം സൂചിപ്പിച്ചത്

ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തുന്നതിനിടെ, ഇന്ത്യയുടെ സൂപ്പർതാരമായിരുന്ന യുവരാജ് സിങ് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. 2019ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരം, അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലെത്തുമെന്നാണ് സൂചന. ഇൻസറ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തന്റെ തിരിച്ചുവരവിനെക്കുറിച്ച് മുപ്പത്തൊൻപതുകാരനായ താരം സൂചിപ്പിച്ചത്.

'നമ്മുടെ വിധി ദൈവത്തിന്റെ കൈകളിലാണ്. പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ച് അടുത്ത വർഷം ഫെബ്രുവരിയിൽ വീണ്ടും കളത്തിലിറങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആവേശത്തോടെയാണ് ആ നിമിഷത്തിനായി കാത്തിരിക്കുന്നത്. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകൾക്കും നന്ദി. എന്നെ സംബന്ധിച്ച് അതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. തുടർന്നും ഇന്ത്യയെ പിന്തുണയ്ക്കുക. അത് നമ്മുടെ സ്വന്തം ടീമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവരാണ് യഥാർഥ ആരാധകർ' - യുവരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

View this post on Instagram

A post shared by Yuvraj Singh (@yuvisofficial)

കളത്തിലേക്കു തിരിച്ചെത്തുമെങ്കിലും യുവരാജിനെ വീണ്ടും ഇന്ത്യൻ ജഴ്‌സിയിലോ ട്വന്റി20 ലീഗുകളിലോ കാണാനാകുമോയെന്ന് വ്യക്തമല്ല. താരം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്തകളെ ആകാംക്ഷയോടെയാണ് ആരാധകർ കാണുന്നത്. 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ നിർണായകമായത് യുവരാജ് സിങ്ങിന്റെ ഓൾറൗണ്ട് പ്രകടനമായിരുന്നു.

Related Tags :
Similar Posts