< Back
Crime

Crime
കണ്ണൂരിൽ 16കാരി ഗർഭിണി; 14കാരനെതിരെ കേസ്
|20 April 2022 8:54 PM IST
വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്
കണ്ണൂർ: എടക്കാട്ട് 16കാരി ഗർഭിണിയായ സംഭവത്തിൽ 14കാരനെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് എടക്കാട് പൊലീസ് കേസെടുത്തത്. കുടുംബസുഹൃത്തായ 14കാരനെതിരെയാണ് ആരോപണം.
കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പരാതി. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്. തുടർന്നാണ് സ്ഥിരമായി വീട്ടിൽ വരാറുള്ള 14കാരൻ പീഡിപ്പിച്ച വിവരം പുറത്തുപറയുന്നതെന്ന് പരാതിയിൽ പറയുന്നു.
പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Summary: A case has been registered against a 14-year-old for raping a 16-year-old girl and making her pregnant in Kannur