< Back
Crime
യുവതിയെ കുത്തിപരിക്കേൽപിച്ച് അയൽവാസി; ​ഗുരുതര പരിക്ക്
Crime

യുവതിയെ കുത്തിപരിക്കേൽപിച്ച് അയൽവാസി; ​ഗുരുതര പരിക്ക്

Web Desk
|
4 Jun 2021 12:30 PM IST

വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയെ വീടിന് പുറത്തുവെച്ച് അയൽക്കാരൻ കത്തികൊണ്ട് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്

അയൽക്കാരന്‍റെ കുത്തേറ്റ് യുവതി ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്ചയാണ് 28കാരിയായ യുവതിയെ വീടിന് പുറത്തുവെച്ച് അയൽക്കാരൻ കത്തികൊണ്ട് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്. ഡൽഹിയിലെ രോഹിണി ഏരിയയിലാണ് സംഭവം.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. അയൽക്കാരൻ യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായി പ്രദേശവാസികൾ പറ‍ഞ്ഞു

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്. പാർക്ക് ചെയ്ത കാറുകൾക്കിടയിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കുത്തി. ഇതുകണ്ട് വന്ന ഒരാൾ ഒരു നിമിഷം സംശയിച്ച് നിന്നെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രാജു എന്ന് വിളിക്കുന്ന നരേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Related Tags :
Similar Posts