< Back
Crime

Crime
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
|25 Aug 2021 7:38 PM IST
ഇടുക്കി ബൈസൺവാലി മുത്തൻമുടി സ്വദേശി തങ്കരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
ഇടുക്കി ബൈസൺവാലി ഇരുപതേക്കറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബൈസൺവാലി മുത്തൻമുടി സ്വദേശി നാൽപത്തിയേഴുകാരനായ തങ്കരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിന ദിവസമാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഉപദ്രവിക്കാൻ ശ്രമിച്ച തങ്കരാജിന്റെ കൈയിൽ കടിച്ചതിനുശേഷം പതിമൂന്നുകാരി ഓടി അയൽവീട്ടിൽ അഭയം തേടുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ രാജാക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു.
തങ്കരാജിനെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന ആരോപണവുമായി നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചതോടെയാണ് അന്വേഷണം ശക്തമാക്കി പ്രതിയെ പിടികൂടിയത്. തങ്കരാജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.