< Back
Crime
ഹരിയാനയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
Crime

ഹരിയാനയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
|
29 Sept 2021 9:03 PM IST

സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജ്ജന്‍ സിങ് പറഞ്ഞു

ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചനിലയില്‍. നരേഷ്, ഇയാളുടെ ഭാര്യ, ഇവരുടെ രണ്ടു കുട്ടികള്‍, നരേഷിന്റെ മരുമകള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഔറംഗബാദ് ഗ്രാമത്തിലെ വീടിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഭാര്യയ്ക്കും കുട്ടികള്‍ക്കും നരേഷ് ഉറക്ക ഗുളികകള്‍ നല്‍കുകയോ വിഷം നല്‍കുകയോ ചെയ്തതിന് ശേഷം ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നെന്നും, പിന്നീട് നരേഷും തൂങ്ങിമരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജ്ജന്‍ സിങ് പറഞ്ഞു. അതേസമയം, നരേഷും ഭാര്യയും തമ്മില്‍ കലഹമുണ്ടായിരുന്നതായി നരേഷിന്റെ അച്ഛന്‍ പറഞ്ഞു. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Tags :
Similar Posts