< Back
Crime

Crime
പയ്യന്നൂരിലെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് കസ്റ്റഡിയിൽ
|2 Sept 2021 10:05 PM IST
ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു
പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് സുനീഷ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സുനീഷയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂർ പൊലീസാണ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്.