< Back
Crime
ഒമ്പത് മാസത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; മഹാരാഷ്ട്രയില്‍ 24 പേര്‍ അറസ്റ്റില്‍
Crime

ഒമ്പത് മാസത്തിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; മഹാരാഷ്ട്രയില്‍ 24 പേര്‍ അറസ്റ്റില്‍

Web Desk
|
23 Sept 2021 5:56 PM IST

പീഡനത്തിന് ശേഷം വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

മഹാരാഷ്ട്രയില്‍ 15 വയസ്സുകാരിയെ തുടര്‍ച്ചയായ പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ 24 പേര്‍ അറസ്റ്റില്‍. പീഡനത്തിന് ശേഷം വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ തേനി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു.

ജനുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. ജനുവരിയില്‍ പെണ്‍കുട്ടിയുടെ കാമുകനായ യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പലയിടങ്ങളില്‍ വച്ചായി ഒമ്പത് മാസത്തിനിടെ പല തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. തേനി ജില്ലയിലെ ബദ്ലാപൂര്‍ ,ഡോംബിവിലി, മുര്‍ബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് അഞ്ചിലധികം തവണ പെണ്‍കുട്ടി ബലാത്സംഘത്തിനിരയായിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് 24 പേര്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.

Similar Posts