< Back
Crime
മുംബൈയിൽ മുൻ കാമുകിയെ യുവാവ് സ്പാന്നർ കൊണ്ടടിച്ച് കൊന്നു
Crime

മുംബൈയിൽ മുൻ കാമുകിയെ യുവാവ് സ്പാന്നർ കൊണ്ടടിച്ച് കൊന്നു

Web Desk
|
18 Jun 2024 4:52 PM IST

15 തവണയാണ് രോഹിത് യുവതിയുടെ തലയിൽ സ്പാന്നർ വച്ച് അടിച്ചത്

മുംബൈ: തിരക്കു പിടിച്ച മുംബൈ നഗരത്തിൽ നടുറോഡിലിട്ട് യുവാവ് മുൻ കാമുകിയെ സ്പാന്നർ കൊണ്ടടിച്ച് കൊന്നു. 20 കാരനായ രോഹിത് യാദവാണ് മുൻ കാമുകി ആരതി യാദവിനെ കൊന്നത്. രോഹിതുമായുള്ള ബന്ധം അവസാനിപ്പിച്ച് ആരതി മറ്റൊരു ബന്ധത്തിലേക്ക് മാറിയതാണ് കൊലപാതകത്തിന് കാരണം. വസായി ഈസ്റ്റ് ചിഞ്ച്പാഡ പ്രദേശത്ത് രാവിലെ 8.30നായിരുന്നു സംഭവം. ജോലിക്ക് പോകുന്ന യുവതിയെയും കാത്ത് സ്പാന്നറുമായെത്തിയ രോഹിത് റോഡിലിട്ട് തല്ലുകയായിരുന്നു. 15 തവണയാണ് യുവതിയുടെ തലയിൽ സ്പാന്നർ വച്ച് അടിച്ചത്.

അതേസമയം കണ്ടുനിന്നവരൊന്നും പിടിച്ചുമാറ്റാൻ തയ്യാറായില്ല. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ടു പേരെ രോഹിത് തള്ളിമാറ്റുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൃത്യത്തിനു പിന്നാലെ യുവതിയുടെ തലപിടിച്ച് നീ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തതെന്ന് രോഹിത് അലറിക്കൊണ്ട് ചോദിക്കുന്നത് ദൃശ്യത്തിലുണ്ട്. സ്പാന്നർ അവിടെ തന്നെ ഉപേക്ഷിച്ച് ആൾക്കൂട്ടത്തിലേക്ക് യുവാവ് നടന്നു പോകുന്നതും കാണാം. അതേസമയം രോഹിതിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Similar Posts