< Back
Crime
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ അടിപിടി; യുവാവ് വെട്ടേറ്റ് മരിച്ചു
Crime

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ അടിപിടി; യുവാവ് വെട്ടേറ്റ് മരിച്ചു

Web Desk
|
9 April 2022 10:46 AM IST

യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് കൂടിയായ കൊല്ലപ്പെട്ട മനോജിന്റെ കൈകളിലെ വിരലുകൾ വെട്ടിമാറ്റുകയും കഴുത്തിന് വെട്ടേൽക്കുകയും ചെയ്തിരുന്നു

കൊല്ലം: ഉത്സവ ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിനിടെ യുവാവ് വെട്ടേറ്റു മരിച്ചു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് കോക്കാട് മനുവിലാസത്തിൽ മനോജ്(39) ആണ് കൊല്ലപ്പെട്ടത്.

കൊല്ലം വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി ഉത്സവാഘോഷത്തിനിടെയായിരുന്നു അടിപിടിയുണ്ടായത്. വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈകളിലെ വിരലുകൾ വെട്ടിമാറ്റുകയും കഴുത്തിന് വെട്ടേൽക്കുകയും ചെയ്ത നിലയിലാണ് മനോജിനെ പാതയോരത്തുനിന്ന് കണ്ടെത്തിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

മനോജിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് കേരള കോൺഗ്രസ്(ബി) പ്രതികരിച്ചു. മനോജിനെ കൊന്നത് കോൺഗ്രസുകാരാണെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary:Young man hacked to death in clashes during temple festival in Kollam

Similar Posts