< Back
Crime
one-year-old girl killed by her mother by suffocation
Crime

വാമനപുരത്ത് ഒരുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

Web Desk
|
12 March 2026 10:26 PM IST

കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ട മുത്തശ്ശി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

തിരുവനന്തപുരം: വാമനപുരത്ത് ഒരുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കണിച്ചോട് സ്വദേശി സുഭാഷ് - അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.

കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ട മുത്തശ്ശി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പിന്നാലെ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. കൊലപാതക കാരണം എന്താണെന്നതില്‍ അന്വേഷണം തുടരുകയാണ്.

Similar Posts