< Back
Crime
പീഡന പരാതിയുമായി ലൊക്കേഷനിലെ യുവതി; പടവെട്ട് സംവിധായകൻ ലിജു കൃഷ്ണ കസ്റ്റഡിയിൽ
Crime

പീഡന പരാതിയുമായി ലൊക്കേഷനിലെ യുവതി; 'പടവെട്ട്' സംവിധായകൻ ലിജു കൃഷ്ണ കസ്റ്റഡിയിൽ

Web Desk
|
6 March 2022 5:11 PM IST

പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കണ്ണൂരിലെത്തുകയായിരുന്നു

സിനിമായ സംവിധായകൻ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ലൈംഗിക പീഡന പരാതിയിലാണ് നടപടി. മഞ്ജു വാര്യറും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന 'പടവെട്ട്' സംവിധായകനാണ് ലിജു കൃഷ്ണ.

പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കണ്ണൂരിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകത്തിൽ സണ്ണി വെയ്‌നും ലിജു കൃഷണയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇയാൾ നിർമിച്ച നാടകം സണ്ണി വെയ്ൻ ആയിരുന്നു സംവിധാനം ചെയ്തത്.

കണ്ണൂരിലാണ് പടവെട്ടിന്റെ പ്രധാന ലൊക്കേഷൻ. ഇവിടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. ഇതേതുടർന്ന് തുടർചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.

Summary: 'Padavettu' director Liju Krishna in custody in sexual harassment case

Similar Posts