< Back
Crime

Crime
ലഹരി പാർട്ടി ആരോപണം: ഗായിക സുചിത്രയ്‌ക്കെതിരെ റിമ കല്ലിങ്കൽ നിയമനടപടി സ്വീകരിക്കും
|3 Sept 2024 11:06 AM IST
സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയയ്ക്കും
ന്യൂഡൽഹി: തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയയ്ക്കും.
നടിയുടെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇതു റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
Summary: Actress Rima Kallingal to take legal action against Tamil singer Suchitra on allegations of rave party