< Back
Crime

Crime
വൈദികനെ ഹണിട്രാപിൽപെടുത്തിയ കേസിലെ രണ്ടാംപ്രതി പിടിയിൽ
|12 July 2025 12:10 PM IST
60 ലക്ഷം രൂപയോളം തട്ടിയ കേസിൽ ഒളിവിലായിരുന്ന രാജാക്കാട് സ്വദേശിയാണ് പിടിയിലായത്
വൈക്കം: വൈദികനെ ഹണിട്രാപിൽപെടുത്തി 60 ലക്ഷം രൂപയോളം തട്ടിയ കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. രാജാക്കാട് അടിവാരം പുളിക്കൽ വീട്ടിൽ പി.ഡി. കൃഷ്ണജിത്തിനെയാണ് (27) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
2023 ഏപ്രിലായിരുന്നു കേസിനാസ്പദമായ സംഭവം. ഫോണിലൂടെ വൈദികനുമായി പരിചയപ്പെട്ട പ്രതികൾ ഹണി ട്രാപ്പിൽ പെടുത്തി 60 ലക്ഷം രൂപയോളം അപഹരിക്കുകയായിരുന്നു.
കേസിലെ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ (25), സാര ഥി (29) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഒളിവി ൽ പോയ പ്രതിക്കായി അന്വേഷണം നടത്തിവരവേയാണ് ഒളിവിലായിരുന്ന ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.