< Back
Crime
കോട്ടയത്ത് നഗരമധ്യത്തിൽ കടകൾ കുത്തി തുറന്ന് മോഷണം
Crime

കോട്ടയത്ത് നഗരമധ്യത്തിൽ കടകൾ കുത്തി തുറന്ന് മോഷണം

Web Desk
|
27 May 2024 10:42 PM IST

മോഷ്ടാവിൻ്റെ CCTV ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു

കോട്ടയം: നഗരമധ്യത്തിൽ ജില്ലാ ആശുപതിയ്ക്ക് സമീപത്തെ കടകൾ കുത്തി തുറന്ന് മോഷണം. എട്ട് കടകളിൽ നിന്നായി 20000 രൂപ നഷ്ടമായി. സംഭവത്തിൽ വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവിൻ്റെ CCTV ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

രാവിലെ കട തുറക്കാനെത്തിയ കടയുടമകൾ പൂട്ട് കുത്തി തുറന്ന നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരമറിക്കുകയായിരുന്നു

പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത് CCTV ദൃശ്യങ്ങളിൽ വ്യക്തമാണ് .മങ്കി ക്യാപ്പ് ധരിച്ച് എത്തിയ മോഷ്ടാവ് കടകളിൽ നിന്നും പണം അപഹരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഷെയ്ക്ക് മാജിക്ക് ,ൃകൃഷ്ണ മെഡിക്കൽസ് തുടങ്ങിയ കടകളിലായിരുന്നു മോഷണം.

20000 രൂപയോളം നഷ്ടമായതായാണ് പ്രാഥമിക വിവരം.സ്ഥലത്ത് പൊലീസ് പെട്രോളിങ് കാര്യക്ഷമല്ലെന്ന് വ്യാപാരികൾ പരാതിപ്പെട്ടു.

വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ചിലർ പോലീസ് നിരീക്ഷണത്തിലാണ്. മോഷ്ടാവിനെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

Related Tags :
Similar Posts