< Back
Crime
കാമുകിയെ വെടിവെച്ചുകൊന്നശേഷം സ്വയം ജീവനൊടുക്കി യുവാവ്
Crime

കാമുകിയെ വെടിവെച്ചുകൊന്നശേഷം സ്വയം ജീവനൊടുക്കി യുവാവ്

Web Desk
|
26 Jun 2021 3:21 PM IST

24കാരിയായ മമതയെ വെടിവെച്ചുകൊന്ന ശേഷം ശിവം(25 ) സ്വയം ജീവനൊടുക്കുകയായിരുന്നു

ഉത്തർപ്രദേശിലെ സംഭാലിൽ കാമുകിയെ വെടിവെച്ചുകൊന്നശേഷം സ്വയം ജീവനൊടുക്കി യുവാവ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. 24കാരിയായ മമതയെ വെടിവെച്ചുകൊന്നശേഷം 25കാരായ ശിവം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ശിവത്തെ പെൺകുട്ടിയുടെ വീട്ടുകാർ കൊല്ലുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മമതയെ കാണാനെത്തിയ ശിവം സ്റ്റെയർകേസിൽ വെച്ച് മമതയെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് മമതയുടെ കുടുംബം പറയുന്നത്.

മറ്റൊരു വീടിന്‍റെ ടെറസിൽ നിന്നാണ് ശിവത്തിന്‍റെ ജഡം കണ്ടെത്തിയത്. നെഞ്ചത്ത് വെടിയേറ്റിരുന്നു. സമീപത്തുനിന്നും മറ്റൊരു ആയുധവും പൊലീസ് കണ്ടെടുത്തു. ശിവം അറിയാതെ മമതയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിനെയും സഹോദരനേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Similar Posts