< Back
Crime
ദേഷ്യം അടക്കാൻ കഴിഞ്ഞില്ല; യുവാവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി
Crime

'ദേഷ്യം അടക്കാൻ കഴിഞ്ഞില്ല'; യുവാവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി

Web Desk
|
20 Jun 2021 8:26 PM IST

തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഭാര്യ ക്രൂരത ചെയ്തത്

ഹരിയാനയിലെ ഗുഡ്ഗാവില്‍ യുവാവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി. തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഭാര്യ ഗുഞ്ചന്‍ ക്രൂരത ചെയ്തത്. ജ്യോതി പാര്‍ക്ക് കോളിനിയില്‍ താമസിക്കുന്ന സച്ചിനാണ് കൊല്ലപ്പെട്ടത്. എഞ്ചിനീയറാണ് യുവാവ്.

ദമ്പതികള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിന് കുത്തേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലാണ് യുവാവിന് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സച്ചിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ക്രൂരതക്ക് സാക്ഷിയായ കുട്ടികള്‍ പേടിച്ചിരിക്കുകയാണെന്നും സച്ചിന് നീതി വേണമെന്നും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പറഞ്ഞു.

Related Tags :
Similar Posts