< Back
Economy
അടുത്ത മാസം മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അധിക ചാർജ് കൊടുക്കേണ്ടി വരും; കാരണം ഇതാണ്
Economy

അടുത്ത മാസം മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അധിക ചാർജ് കൊടുക്കേണ്ടി വരും; കാരണം ഇതാണ്

Web Desk
|
6 Dec 2021 5:24 PM IST

ഇതുസംബന്ധിച്ച് റിസർവ് ബാങ്കിന്റെ ഉത്തരവ് നടപ്പാക്കാൻ ഒരുങ്ങുകയാണ് ബാങ്കുകൾ

അടുത്ത മാസം മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഉപഭോക്താവിൽ നിന്ന് ബാങ്കുകൾ അധിക ചാർജ്ജ് ഈടാക്കും. മാസംതോറും സൗജന്യമായി ഇടപാട് നടത്താൻ അനുവദിച്ചിരിക്കുന്ന പരിധി കടന്നാലാണ് അധിക ചാർജ് ഈടാക്കുക. ഇതുസംബന്ധിച്ച് റിസർവ് ബാങ്കിന്റെ ഉത്തരവ് നടപ്പാക്കാൻ ഒരുങ്ങുകയാണ് ബാങ്കുകൾ.

നിലവിൽ സ്വന്തം ബാങ്കിന്റെ എടിഎമ്മിൽ പ്രതിമാസം അഞ്ചു ഇടപാടുകൾ വരെ സൗജന്യമായി നടത്താൻ അനുവദിച്ചിട്ടുണ്ട്. ഇതര ബാങ്കുകളുടെ എടിഎമ്മിൽ മെട്രോ നഗങ്ങളിൽ മൂന്ന് തവണ വരെയും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചുതവണ വരെയും സൗജന്യമായി ഇടപാട് നടത്താം. നിലവിൽ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 20 രൂപയും നികുതിയും ചേർന്ന തുകയാണ്് ഉപഭോക്താവിൽ നിന്ന് ചാർജ്ജായി ബാങ്കുകൾ ഈടാക്കുന്നത്. ഇത് ജനുവരി ഒന്നുമുതൽ 21 രൂപയായി മാറും. 21 രൂപയ്ക്കൊപ്പം നികുതിയും ചേർന്ന തുക ഉപഭോക്താവിൽ നിന്ന് ഈടാക്കാനാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്.

ബാങ്കുകളുടെ ഇന്റർ ചെയ്ഞ്ച് ഫീ ഉൾപ്പെടെ വിവിധ ചെലവുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ചാർജ്ജ് കൂട്ടാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. പുതിയ ചാർജ് ജനുവരി ഒന്നിന് നിലവിൽ വരുമെന്ന് ജൂണിന് പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ ഉത്തരവിൽ പറയുന്നു.

Related Tags :
Similar Posts