< Back
Education
Books representative image
Education

2024-25 അധ്യയന വര്‍ഷത്തെ പാഠപുസ്തകം; സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന്

Web Desk
|
12 March 2024 7:04 AM IST

തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

2,4,6,8,10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളുടെ വിതരണമാണ് ഇന്ന് ആരംഭിക്കുന്നത്. അവധിക്കാലത്ത് കുട്ടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്‌കൂള്‍ അടയ്ക്കുന്നതിനു മുന്‍പ് വിതരണം നടത്തുന്നത്. പുതുക്കുന്ന 1, 3,5,7,9 ക്ലാസുകളുടെ പാഠപുസ്തകങ്ങള്‍ മെയ് മാസം ആരംഭത്തില്‍ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Similar Posts