< Back
Education

Education
സ്വാതന്ത്ര്യസമരവും സ്വതന്ത്ര്യാനന്തര ഇന്ത്യയും: വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം വരുന്നു
|7 Feb 2022 11:12 AM IST
ഫെബ്രുവരി 10 നാണ് മത്സരം. നാളെയാണ് രജിസ്ട്രേഷനുള്ള അവസാന തീയതി.
വിദ്യാര്‍ത്ഥികളില്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കുറിച്ചും അവബോധം സൃഷ്ടിക്കുക ലക്ഷ്യം വെച്ച് സിസി പ്ലസ് ലേണിംഗ് ആപ്പ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 നാണ് മത്സരം. ഫെബ്രുവരി എട്ടാണ് രജിസ്ട്രേഷനുള്ള അവസാന തീയതി.
യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തിന്‍റെ ഭാഗമാകാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നേട്ടങ്ങളും എന്ന വിഷയത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കൊപ്പം വിജയികളെ കാത്ത് നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്.
ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക