< Back
Education

Education
കാലിക്കറ്റ് വിദൂര വിഭാഗത്തില്‍ കോണ്ടാക്ട് ക്ലാസ് മാറ്റി
|14 Sept 2023 8:37 PM IST
നിപ വൈറസ് മുന്‍കരുതലിന്‍റെ ഭാഗമായാണു നടപടി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കോണ്ടാക്ട് ക്ലാസ് മാറ്റി. മൂന്നാം സെമസ്റ്റർ പി.ജി വിദ്യാർഥികൾക്കായി ഫാറൂഖ് കോളജ്, മടപ്പള്ളി കോളജ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ 16, 17 തിയതികളിൽ നടത്താനിരുന്ന ക്ലാസുകളാണ് മാറ്റിവച്ചത്. മറ്റു കേന്ദ്രങ്ങളിലേത് മാറ്റമില്ലാതെ നടക്കും. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു നടപടി.
അതിനിടെ, ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററുകളും കോച്ചിങ് സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല. സർവകലാശാല, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല.
ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.