< Back
Education
യോഗ്യത 10-ാം ക്ലാസ് ; തപാൽ വകുപ്പിൽ 28,470 ഒഴിവുകൾ
Education

യോഗ്യത 10-ാം ക്ലാസ് ; തപാൽ വകുപ്പിൽ 28,470 ഒഴിവുകൾ

ശരത് ഓങ്ങല്ലൂർ
|
2 Feb 2026 4:28 PM IST

18 നും 40 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം, എഴുത്തുപരീക്ഷ ഉണ്ടാകില്ല

കോഴിക്കോട്: നിരവധി ഉദ്യോഗാർത്ഥികൾ കാത്തിരുന്ന തപാൽ വകുപ്പിലെ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് റിക്രൂട്ട്‌മെൻ്റിൻ്റെ വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. 28,740 ഒഴിവാണു പ്രതീക്ഷിക്കുന്നത്. റഗുലർ നിയമനമല്ല. രണ്ടു ഘട്ടമായാണ് അപേക്ഷിക്കേണ്ടത്. ആദ്യ ഘട്ടമായ വൺ ടൈം റജിസ്‌ട്രേഷൻ ഫെബ്രുവരി 14 നകം പൂർത്തിയാക്കണം. തുടർന്ന്, രണ്ടാം ഘട്ട ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സമർപ്പിക്കാം.

കേരളം, ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത് ഈസ്റ്റേൺ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, തെലങ്കാന സർക്കിളുകളിലാണ് ഒഴിവ്. ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2000 ഒഴിവിലധികം പ്രതീക്ഷിക്കുന്നുണ്ട്.

ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂർ, ചങ്ങനാശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസർകോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശേരി, തിരൂർ, തിരുവല്ല, തൃശൂർ, വടകര ഡിവിഷനുകളിലാണ് കേരള സർക്കിളിലെ ഒഴിവുകൾ.

ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https:// indiapostgdsonline.gov.ഇൻ


യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചിരിക്കണം (കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കു മലയാളം), സൈക്കിൾ ചവിട്ടാൻ അറിയണം, കമ്പൂട്ടർ പരിജ്ഞാനം വേണം, മറ്റു വരുമാനമാർഗം ഉണ്ടായിരിക്കണം.

പ്രായം: 18-40. അർഹർക്ക് ഇളവു ലഭിക്കും.

ശമ്പളം: അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ , ഗ്രാമീൺ ഡാക് സേവക് തസ്തികകളിൽ പ്രതിമാസം 10,000 - 24,470 രൂപ വരെ, ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർതസ്തികയിൽ പ്രതിമാസം 12,000 - 29,380 രൂപ വരെ.

ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്മൺ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം.

തെരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. യോഗ്യരായവരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.

അപേക്ഷിക്കേണ്ട വിധം: https:// indiapostgdsonline.gov.inൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകി വൺ ടൈം റജിസ്‌ട്രേഷൻ നടത്തണം. തുടർന്നു ലഭിക്കുന്ന റജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. jpg.jpegഫോർമാറ്റിൽ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഫോട്ടോ 30-100 കെബി, ഒപ്പ് 20-100 കെബി സൈസിൽ ഉള്ളതാവണം. കൂടുതൽ വിവരങ്ങൾക്ക് www.indiapostgdsonline.gov.in സന്ദർശിക്കുക.

Similar Posts