< Back
Education

Education
സംസ്‌കൃത സർവകലാശാല പരീക്ഷ മാറ്റി
|13 Dec 2022 8:31 PM IST
നാലാം സെമസ്റ്റർ എം.എ മ്യൂസിയോളജി പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഡിസംബർ 19ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.പി.ഇ.എസ് പരീക്ഷ ഡിസംബർ 21ലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ ബി.എഫ്.എ(2020 സിലബസ്) പ്രാഥമിക സംസ്‌കൃതം, ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഫണ്ടമെന്റൽസ് ഓഫ് ആർട്ട് പരീക്ഷകൾ യഥാക്രമം ജനുവരി 11,13 തിയതികളിൽ നടക്കും.
നാലാം സെമസ്റ്റർ എം.എ(മ്യൂസിയോളജി) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. ഡിസംബർ 16 വരെ അപേക്ഷിക്കാം. ഫൈനോടെ ഡിസംബർ 20 വരെയും സൂപ്പർ ഫൈനോടെ ഡിസംബർ 22 വരെയും അപേക്ഷകൾ സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു.
Summary: Sree Sankaracharya University of Sanskrit exams postponed