< Back
Education
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ജൂൺ 15ന്
Education

എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ജൂൺ 15ന്

Web Desk
|
9 Jun 2022 9:19 PM IST

പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 15നു മുൻപും പ്ലസ്ടു ഫലം ജൂൺ 20നു മുൻപും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ജൂൺ 15ന് പ്രഖ്യാപിക്കും. ഫലത്തിന് അംഗീകാരം നൽകാൻ പരീക്ഷാ പാസ്‌ബോർഡ് യോഗം പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ അധ്യക്ഷതയിൽ 14ന് ചേരും.

മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. 4,26,999 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2,962 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. ഗൾഫിൽ ഒൻപതു കേന്ദ്രങ്ങളിലായി 574ഉം, ലക്ഷദ്വീപിൽ ഒൻപതു കേന്ദ്രങ്ങളിലായി 882ഉം പേർ പരീക്ഷയെഴുതി.

പത്താം ക്ലാസ് പരീക്ഷാ ഫലം ജൂൺ 15നു മുൻപും പ്ലസ്ടു ഫലം ജൂൺ 20നു മുൻപും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 20ന് പ്രസിദ്ധീകരിക്കും.

Summary: SSLC results will be announced on June 15

Related Tags :
Similar Posts