< Back
Elections
പതിവ് തെറ്റിച്ചില്ല; പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തി ഉമ്മന്‍ചാണ്ടി
Elections

പതിവ് തെറ്റിച്ചില്ല; പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തി ഉമ്മന്‍ചാണ്ടി

Web Desk
|
2 May 2021 8:07 AM IST

പതിവ് പോലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അതിരാവിലെ തന്നെ അദ്ദേഹം പ്രാര്‍ത്ഥനക്കായി എത്തി

തെരഞ്ഞെടുപ്പ് വിധിദിനത്തില്‍ പതിവ് തെറ്റിക്കാതെ ഉമ്മന്‍ചാണ്ടി. പതിവ് പോലെ പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അതിരാവിലെ തന്നെ അദ്ദേഹം പ്രാര്‍ത്ഥനക്കായി എത്തി. പോളിംഗ് ദിനത്തിലും അദ്ദേഹം പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഉമ്മന്‍ ചാണ്ടി ആദ്യം ഓടിയെത്തുന്നത് പുതുപ്പള്ളി പള്ളിയിലേക്കാണ്.

വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. യു.ഡി.എഫിന്‍റെ കുത്തക സീറ്റ് എന്നതിലുപരി ഉമ്മന്‍ചാണ്ടിയുടെ സ്വന്തം മണ്ഡലമെന്നാണ് പുതുപ്പള്ളി അറിയപ്പെടുന്നത്. ജെയ്ക് സി.തോമസാണ് ഇവിടുത്തെ ഇടത് സ്ഥാനാര്‍ഥി. ഇത് രണ്ടാം തവണയാണ് ജെയ്ക് ഉമ്മന്‍ചാണ്ടിക്കെതിരെ പോരിനിറങ്ങുന്നത്.

ഉമ്മൻ ചാണ്ടിയ്ക്കെതിരെ കന്നിയങ്കത്തിനിറങ്ങിയപ്പോള്‍ ഡിവൈഎഫ്ഐ നേതാവും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷനുമായ ജെയ്ക്ക് സി തോമസ് 27,092 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എന്നാൽ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തിൽ പ്രവര്‍ത്തനം തുടര്‍ന്ന ജെയ്ക്ക് സി തോമസിലൂടെ പുതുപ്പള്ളിയിൽ അട്ടിമറി വിജയം നടത്താമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്.



Similar Posts