< Back
Elections

Elections
നേമത്ത് താമര വിരിയുമോ? ആദ്യ ലീഡ് കുമ്മനത്തിന്
|2 May 2021 8:49 AM IST
266 വോട്ടുകള്‍ക്കാണ് കുമ്മനം ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്
കേരളത്തില്‍ ബി.ജെ.പി പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ നേമത്ത് ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്യുന്നു.വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ കുമ്മനത്തിനാണ് ഇവിടെ ലീഡ്. 266 വോട്ടുകള്‍ക്കാണ് കുമ്മനം ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. കെ.മുരളീധരനാണ് ഇവിടുത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി. 2016 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ആളാണ് എല്‍.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി.
2016ല്‍ ഓ.രാജഗോപാല്‍ ആദ്യമായി താമര വിരിയിച്ചതോടെ ദേശീയ ശ്രദ്ധ നേടിയ മണ്ഡലമാണ് നേമം. കുമ്മനത്തെക്കൊണ്ട് വീണ്ടും താമര വിരിയിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ 2016ല്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം കെ.മുരളീധരനെ നേമത്തിറക്കിയത്.